Advertisement
Oman

ഒമാനിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Published: February 16, 2026
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 3 മീറ്റർ വരെ ഉയരത്തിൽ വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലും കാലാവസ്ഥാ വ്യതിയാനം ബാധിക്കും. മരുഭൂമി പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് റോഡുകളിലെ ദൂരക്കാഴ്ച കുറയ്ക്കാൻ ഇടയാക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos