Advertisement
Oman

ഹോർമുസ് കടലിടുക്കിൽ ഒമാൻ താൽകാലിക സമുദ്ര ഇടനാഴി പ്രഖ്യാപിച്ചു

Published: June 24, 2026
മസ്കത്ത്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഒമാൻ താൽക്കാലിക സമുദ്ര ഇടനാഴി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഒമാൻ ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ താൽക്കാലിക പാത ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കപ്പലുകൾ ഐഎംഒ-യുമായി ബന്ധപ്പെടുകയും, ഓർഗനൈസേഷനും ഒമാൻ അധികൃതരും സംയുക്തമായി പുറപ്പെടുവിക്കുന്ന നാവിഗേഷൻ നിർദേശങ്ങൾ കൃത്യമായി പിന്തുടരുകയും വേണം.

അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടിക്കും അനുസൃതമായി കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കാനാണ് ഈ നടപടി. അന്താരാഷ്ട്ര ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സ്വതന്ത്രമായ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതാണ് ഈ നിയമം. കൂടാതെ ഇത്തരം അന്താരാഷ്ട്ര പാതകളിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നത് ഈ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos