Advertisement
Oman

വേണ്ടത് സമാധാനം,ഇറാനും അമേരിക്കയും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ച വ്യാഴാഴ്ച

Published: February 23, 2026
മസ്‌കത്ത്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകൾ അയവില്ലാതെ തുടരുന്നതിനിടെ പുതിയ ചർച്ചകൾക്ക് ഒമാൻ മാധ്യസ്ഥം വഹിക്കും. സ്വിറ്റ്‌സര്‍ലൻഡിലെ ജനീവയില്‍ അടുത്ത വ്യാഴാഴ്ചയാണ് ചർച്ച നടക്കുക.വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന യുഎസ്- ഇറാന്‍ ചര്‍ച്ചകള്‍ കക്ഷികള്‍ക്കിടയില്‍ ഒരു കരാര്‍ അന്തിമമാക്കുക എന്ന ലക്ഷ്യത്തോടെയാകുമെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു.

ഫെബ്രുവരി ആദ്യം സുല്‍ത്താനേറ്റില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പിന്നീട് ഒമാന്റെ മധ്യസ്ഥതയില്‍ തന്നെ ജനീവയില്‍ പുനരാരംഭിച്ചിരുന്നു. ഇരു കക്ഷികളും പങ്കുവെച്ച ലക്ഷ്യങ്ങളും പ്രസക്തമായ സാങ്കേതിക പ്രശ്‌നങ്ങളും തിരിച്ചറിയുന്നതില്‍ ചര്‍ച്ചകള്‍ നല്ല പുരോഗതി കൈവരിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos