മസ്‌കത്ത്: നെസ്‌ലെ പാൽ ഉൽപന്നങ്ങൾക്ക് ഒമാനിലും വിലക്ക്. സെറ്യൂലൈഡ് എന്നറിയപ്പെടുന്ന പദാർത്ഥത്തിന്റെ സാന്നിധ്യമാണ് നടപടിക്കു കാരണം. ഈ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇവ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായും ഒമാൻ അറിയിച്ചു. ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സംശയിക്കപ്പെടുന്ന വസ്തുക്കൾ ഉടനടി നീക്കം ചെയ്യാൻ മന്ത്രാലയം ശുപാർശ ചെയ്യുന്നു.ഛർദി, ഓക്കാനം,വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണം. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ