Advertisement
India

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നാടകീയ നീക്കങ്ങൾ,ഗാന്ധിസ്മൃതിയിലേക്ക് ‘സ്മൃതിയാത്ര’,പോലീസ് തടയുന്നു

Published: July 23, 2026
ന്യൂഡൽഹി : സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിൽ നാടകീയ നീക്കങ്ങളുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ. ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഴുവൻ ഇന്ത്യാ സഖ്യ എംപിമാരും ഗാന്ധിസ്മൃതിയിലേക്ക് ‘സ്മൃതിയാത്ര’ എന്ന പേരിൽ യാത്ര നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. മൂന്നു ബസുകളിലായി എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് യാത്രയാരംഭിച്ചെങ്കിലും പൊലീസ് ബാരിക്കേഡ് വച്ച് ബസ് തടഞ്ഞു. ഇതിനു പിന്നാലെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചതോടെ ബസ് ആദ്യം കടത്തിവിട്ടെങ്കിലും വീണ്ടും വിവിധയിടങ്ങളിൽവച്ച് പൊലീസ് ബസ് തടഞ്ഞു. ബാരിക്കേഡ് എടുത്തു മാറ്റി മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും സംഘർഷവുമുണ്ടായി. രാഹുൽ ഗാന്ധിയുടെ വസതിയിൽനിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷായുടെ വസതി വരെ അഞ്ചിടത്താണ് പൊലീസ് എംപിമാരുടെ ബസ് തടഞ്ഞത്. ബസ് ഇപ്പോഴും പൊലീസ് തടഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ദ്രുതകർമ സേനയെയും വലിയതോതിൽ വിന്യസിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement