Advertisement
India

ജന്തർ മന്ദറിലെത്തിയ പെൺകുട്ടികൾ ബലാൽസംഗം ഇഷ്ടപ്പെടുന്നവർ, വിദ്യാർത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമർശം: ടി.ജി. മോഹൻദാസിനെതിരെ വൻ പ്രതിഷേധം

Published: July 27, 2026
കോഴിക്കോട്: രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സമരത്തെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ എന്ന് വിശേഷിപ്പിച്ചതും, പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞതുമാണ് വൻ ജനരോഷത്തിന് കാരണമായിരിക്കുന്നത്.

'പത്രിക' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ടി.ജി. മോഹൻദാസിന്റെ പ്രകോപനപരമായ പ്രതികരണം. ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ വെടിവെച്ചു കൊല്ലണമെന്നും ശവങ്ങൾ പെറുക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

"ഈ സാഹചര്യം എന്റെ കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്ദറിന് ചുറ്റുമുള്ള നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിക്കും. പിരിഞ്ഞുപോകാൻ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കും. ആളുകൾ ചിതറിയോടും; കുറേപ്പേർ മരിക്കും, ചിലർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. അതിനുശേഷം ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും," എന്നായിരുന്നു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ.

ഗുജറാത്ത് കലാപം അടിച്ചമർത്തിയ മാതൃകയിൽ ഇത്തരം പ്രതിഷേധങ്ങളെ നേരിടണമെന്ന് ന്യായീകരിച്ച അദ്ദേഹം, ജനാധിപത്യപരമായ സമരങ്ങൾക്കെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമർശങ്ങളാണ് നടത്തിയത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിലുൾപ്പെടെ ടി.ജി. മോഹൻദാസിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos