Advertisement
Saudi Arabia

മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി

Published: October 23, 2026
റിയാദ്: പാലക്കാട് മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ലൈല അഫ്‌ലാജിലാണ് അന്ത്യം. 20 വർഷമായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.

ലൈല അഫ്‌ലാജിലെ ഒരു പലചരക്ക് കടയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഉമർ. പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ജസീല. മക്കൾ: നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ.

ഉമറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈല അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകിവരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos