കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ കാറപകടത്തിൽ മരിച്ചു,രണ്ടുപേർക്ക് പരിക്കേറ്റു
ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഹൈമയിൽ സൈൻ ബോർഡ് ജോലികൾ പൂർത്തിയാക്കി തിരിച്ചുവരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.മസ്കത്തിലെ സീബിൽ പ്രവർത്തിക്കുന്ന ‘ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരുക്കേറ്റ മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷഹന സന്ദർശന വീസയിൽ ഒമാനിലെത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd