സൗദിയിൽ നവവധുവിനെ മർദിച്ചവശയാക്കി,കൊല്ലം സ്വദേശിയായ ഭർത്താവിനെതിരെ കേരളാ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
ഇന്ത്യയിൽ ഏത് എയർപോർട്ടിൽ വന്നാലും അറസ്റ്റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ശരീരമാകെ ഗുരുതര പരുക്കേറ്റ നിലയിൽ നാട്ടിലെത്തിയ നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജു (24) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചവറ സിഐ എസ്.ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴിയെടുത്തു.
നേരത്തെ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി ഭർത്താവ് നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദുവിന്റെ മാതാപിതാക്കൾ ഒളിവിലാണ്. അമ്മ ജഗദമ്മ സിപിഐ നേതാവും നീണ്ടകര മുൻ പഞ്ചായത്തംഗവുമാണ്.
സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും മർദിച്ചെന്നാണു പരാതി. ജൂലൈ 27 നായിരുന്നു വിവാഹം. കഴിഞ്ഞമാസം 4 നാണ് അഞ്ജു സൗദിയിലേക്ക് പോയത്. ഫ്ലാറ്റിൽ പൂട്ടിയിട്ടശേഷം കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ് ലാപ്ടോപ് ചാർജർ എന്നിവ ഉപയോഗിച്ചു മർദിച്ചെന്നാണു യുവതി നൽകിയ മൊഴിയിൽ പറയുന്നത്. അഞ്ജുവിന്റെ ശരീരമാകെ ക്രൂരമർദനത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. സെപ്റ്റംബർ 30നു നാട്ടിലേക്കു തിരികെ വിടുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന അഞ്ജുവിനെ ഇന്നലെ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക