ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു,ഒരാൾ അറസ്റ്റിൽ
ജർമൻ നഗരമായ ബോചുമിലെ റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിച്ചത്. പരിക്കേറ്റ മറ്റ് അഞ്ച് പേർ പുക ശ്വസിച്ചതിനെ തുടർന്ന് ബോചുമിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കൊലപാതക സംശയത്തെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. തീ പടർന്ന് പടികൾക്ക് മുകളിലേക്ക് വ്യാപിച്ചതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഇത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.