Advertisement
Saudi Arabia

ജിദ്ദയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിലുള്ളതായി ഇന്ത്യൻ കോൺസുലേറ്റ്​

Published: October 14, 2026
റിയാദ്​:ഹൂത്തി ആക്രമണം നടന്ന ഒക്ടോബർ 10-ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് റിയാദിലേക്ക്​ പോകുന്നതിനിനിടെ കാണാതായ വയനാട്​ സ്വദേശിനിയായ നഴ്​സ്​ സൗദി പൊലീസിന്‍റെ കസ്​റ്റഡിയിലെന്ന്​ ജിദ്ദയി​ലെ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. സൗദി ഡ്രഗ്​ കൺട്രോൾ വിഭാഗമാണ് ഇവരെ​ കസ്റ്റഡിയിലെടുത്തത്​. സംഭവത്തിൽ ഡ്രഗ്​ കൺ​ട്രോൾ വിഭാഗം അന്വേഷണം തുടരുന്നതായും കോൺസുലേറ്റ്​ വൃത്തങ്ങൾ അറിയിച്ചു.പ്രാഥമിക അന്വേഷണം പൂർത്തിയാകും വരെ കസ്റ്റഡിയിൽ തുടരും.

കഴിഞ്ഞ ദിവസമാണ്​ റിയാദിൽ നഴ്​സായി ജോലി ചെയ്യുന്ന വയനാട്​ സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്​.. ലീവിന് നാട്ടിൽ വന്ന് മടങ്ങിയതാണെന്നും പിന്നീട് യാതൊരു വിവരവും ഇല്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി. നാല്​​ ദിവസം മു​മ്പാണ്​ ഫിലോമിന അവധിക്ക്​ ശേഷം റിയാദിലേക്ക്​ മടങ്ങിയത്​. ഈ മാസം പത്തിനാണ് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തിൽ ഫിലോമിന ജിദ്ദയിലേക്കു യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. അന്ന് രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. തുടർന്ന്​ വിവരമൊന്നും ലഭിച്ചില്ല. കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.ഇവരെ കാണാനില്ലെന്ന വാർത്ത ചില മാധ്യമങ്ങളും നൽകിയിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സൗദിയിലെ ഡ്രഗ്​ കൺ​ട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തതായി വ്യക്​തമായത്​. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos