Advertisement
Saudi Arabia

സൗദിക്ക് നേരെ വീണ്ടും ആക്രമണം, പ്രൊജക്ടൈൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

Published: September 13, 2026
റിയാദ്​: സൗദി അറേബ്യയിലേക്ക്​ വീണ്ടും ഹൂതി മിലീഷ്യ ആക്രമണം.സൗദിയിലെ ജിസാനിൽ ഹൂതി മിലീഷ്യയുടെ പ്രൊജക്ടൈൽ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു,. ജിസാൻ മേഖലയിലെ അൽ തൂവൽ ഗവർണറേറ്റിലാണ് മിസൈൽ പതിച്ചതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ആക്രമണമുണ്ടായത്. ഒരു പള്ളിയിലും കെട്ടിടത്തിലുമാണ് പ്രൊജക്ടൈൽ പതിച്ചത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ഗുരുതരമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. യെമൻ അതിർത്തിയോട് ചേർന്നുള്ള ജിസാനിൽ ഇടക്കിടെ ഹൂതി ആക്രമണം നടക്കാറുണ്ട്. അതിനിടെ, ജിസിസി വിദേശകാര്യ മന്ത്രിമാരും ഇറാൻ വിദേശകാര്യ മന്ത്രിയും തിങ്കളാഴ്ച ഒമാനിലെ സലാലയിൽ കൂടിക്കാഴ്ച നടത്തും.

സൗദിയിലേക്ക്​ കഴിഞ്ഞ ദിവസം ഇറാഖിൽ നിന്ന്​ നടത്തിയ ഡ്രോൺ ആക്രമണത്തി​ൽ ഈസ്​റ്റ്​ വെസ്​റ്റ്​ പൈപ്പ്​ ലൈനിന്​ തകരാർ സംഭവിച്ചിരുന്നു. ജീവനക്കാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇതേതുടർന്ന്​ പൈപ്പ്​ലൈിലൂടെ എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്​. ദിവസങ്ങൾ മുമ്പ്​ ഹൂതികൾ നാല്​ സൗദി നഗരങ്ങളിൽ നടത്തിയ ആക്രമണത്തിൽ സ്​ത്രീകളും കുട്ടികളും അടക്കം 73 പേർക്കും പരിക്കേറ്റിരുന്നു. അതിനിടെ ഇറാഖിന്‍റെ ഇറാൻ അതിർത്തിയോട്​ ചേർന്ന്​ ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തിയതായി റി​പ്പോർട്ടുണ്ട്​. സൗദിയിലേക്ക്​ ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണ്​ ആക്രമണം നടന്നതെന്നാണ്​ സൂചന. ഇറാനുമായി സംയുക്​തമായുള്ള അന്വേഷണത്തിന്​ ഇറാഖ്​ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്​.

തിങ്കളാഴ്ച നടക്കുന്ന ജിസിസി- ഇറാൻ ഉച്ചകോടിയിയിൽ നിന്ന്​ ബഹ്​റൈൻ പിൻമാറിയെന്ന്​ പ്രഖ്യാപിച്ചെങ്കിലും ലോകം ഈ യോഗത്തിലേക്ക്​ ഉറ്റുനോക്കുകയാണ്​. ഹോർമുസ്​ കടലിടുക്ക്​ തുറക്കാനുള്ള വഴികൾ ഈ യോഗത്തിൽ ഉരുത്തിരിയുമെന്നാണ്​ പ്രതീക്ഷ. യോഗത്തിന് മുന്നോടിയായി ഇറാൻ- ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി. ഡൽഹിയിൽ ഇറാൻ പ്രസിഡന്‍റുമായി അബുദാബി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹോർമുസ് സംബന്ധിച്ച് ഇറാൻ-ഒമാൻ ധാരണയായെങ്കിലും അമേരിക്ക ഉപാധികൾ അംഗീകരിക്കാതെ കപ്പൽ പാത തുറക്കില്ലെന്ന നിലപാടിലാണ്​ ഇറാനുള്ളത്​. എങ്കിലും ജിസിസി രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ്​ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പ്രതീക്ഷ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos