ജിദ്ദ: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി. ബഷീറിെൻറ ഭാര്യ പടന്നയിൽപറമ്പ് ജസ്‌ന (35) ജിദ്ദയിൽ നിര്യാതയായി.ജിദ്ദ അനാകിഷിൽ താമസിച്ചിരുന്ന ജസ്‌ന, അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവർ മക്കളാണ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4