Advertisement
India

സി.ജെ.പിക്കെതിരായ നരനായാട്ടിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐ പ്രതിഷേധം,പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

Published: July 23, 2026
തിരുവനന്തപുരം : നീറ്റ്,യു.ജി.സി പരീക്ഷാ ക്രമക്കേടിലും ഡൽഹി ജന്തർ മന്ദിറിൽ സി.ജെ.പി പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമെതിരെ നടന്ന പോലീസ് നരനായാട്ടിലും പ്രതിഷേധിച്ച് കേരളത്തിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് എസ.എഫ്.ഐ നടത്തുന്ന മാർച്ചിൽ പലയിടങ്ങളിലും സംഘർഷം.എറണാകുളത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.

കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൊല്ലത്തും കൊച്ചിയിലും കോഴിക്കോടും വലിയ പ്രതിഷേധം നടന്നു. തൃശ്ശൂരിലെ എസ്എഫ്ഐ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos