Advertisement
Kerala

ലോകകപ്പ് ഫൈനൽ,കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published: July 19, 2026
തിരുവനന്തപുരം :അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കി.
കുട്ടികളുടെയും കായികപ്രേമികളുടെയും അഭ്യർത്ഥനയും, മുഖ്യമന്ത്രിയുടെ നിർദ്ദേശവും പരിഗണിച്ചാണ് ഈ തീരുമാനം. അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അധ്യയന ദിനം വേണ്ടെന്നു വെച്ചത്. ഈ അവധിക്ക് പകരമായി മറ്റൊരു ശനിയാഴ്ച പ്രവൃത്തിദിനമായി ക്രമീകരിക്കാനാണ് തീരുമാനം.

തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളും വിവിധ രാഷ്ട്രീയനേതാക്കളുമടക്കം ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെ നീക്കം. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ലോകകപ്പ് ഫൈനൽ ആരംഭിക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kerala
Advertisement

NEWSROOMME VIDEOS

View All Videos