Advertisement
Kerala

ആയിഷയും ഖദീജയും ഉദാഹരണം,ഇസ്‌ലാമിക ചരിത്രം ഉയർത്തിക്കാട്ടി കാന്തപുരത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

Published: September 02, 2026
തിരുവനന്തപുരം : കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.കാന്തപുരത്തിന്റെ പ്രസ്താവനയോട്  യാതൊരു യോജിപ്പുമില്ലെന്നും ഇത് പുരോഗമന കേരളത്തിന്‌ നിരക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിലോ മറ്റോ പറയേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം വിമർശിച്ചു.
ഇസ്‌ലാമിക ചരിത്രത്തിലെ ചില സംഭവങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പ്രവാചക പത്തിനി ഖദീജയെയും ആയിഷയെയും ഉദാഹരണമായി എടുത്തുകാട്ടിയാണ് അദ്ദേഹം മറുപടി പറഞ്ഞത്.ബിസിനസിലും യുദ്ധത്തിലും വരെ സ്ത്രീകൾ പങ്കെടുത്ത ചരിത്രമാണ് ഇസ്‌ലാമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ നടക്കുന്നത് കലാപമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. സിപിഎം - സിപിഐ തർക്കം രൂക്ഷമായി തുടരുകയാണ്. തങ്ങൾ അത് ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണിയിലേക്ക് സിപിഐയെ മുസ്‌ലിം ലീഗ് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All Kerala
Advertisement