Advertisement
Oman

ഒമാനിൽ വാഹനാപകടം, കണ്ണൂർ മൊറാഴ സ്വദേശി മരിച്ചു

Published: August 23, 2026
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് (39) ആണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പിതാവ്: അബ്ദുല്ല അസിക്കോടൻറകത്ത്,.മാതാവ്: നസീമ മംഗാടൻറകത്ത്

ഭാര്യ: സുലൈന

മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കത്ത് കെ.എം.സി.സി കെയർ വിംഗിന്റെ നേതൃത്വത്തിൽ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos