ഹോർമുസിൽ സുരക്ഷിത യാത്ര, ഒമാനുമായി നടത്തിയ ചർച്ചകളിൽ പുരോഗതിയെന്ന് ഇറാൻ
ഇറാനിലെയും ഒമാനിലെയും വിദേശകാര്യ സഹമന്ത്രിമാർ തമ്മിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും തെഹ്‌റാനിൽ പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി പറഞ്ഞു.ബഖായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'ഫാർസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന് വ്യക്തമാക്കിയ അദ്ദേഹം,ചർച്ചകളെ "ഫലപ്രദം" എന്നാണ് വിശേഷിപ്പിച്ചത്.
2026 ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നടപടി ആരംഭിച്ചതുമുതൽ ഹോർമുസ് കടലിടുക്ക് കടുത്ത സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd