ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ സൈന്യം
"കുറച്ചു മണിക്കൂറുകൾക്ക് മുമ്പ്..നിയമങ്ങൾ പാലിക്കാതെ കടന്നുപോവുകയായിരുന്ന തീപിടിച്ച എണ്ണക്കപ്പൽ സൈന്യത്തിന്റെ നാവിക വിഭാഗത്തിലെ നിരീക്ഷണ സംഘങ്ങൾ, കണ്ടെത്തി," എന്ന് സൈനിക പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.നിയമലംഘനം നടത്തിയ ഈ കപ്പൽ, തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫാക്കിയ ശേഷം നിരോധിത മേഖലയിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.
തീപിടിത്തത്തിന് കാരണമെന്താണെന്നോ, ഇതിന് ഉത്തരവാദികൾ ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക