Advertisement
Oman

ഒമാൻ തീരത്ത് മുങ്ങിയ ചരക്കുകപ്പലിലെ 14 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്

Published: June 14, 2026
മസ്‌കത്ത് : ഒമാന്‍ തീരത്ത് അപകടത്തിൽ പെട്ട ഇന്ത്യന്‍ പതാക വഹിച്ചുള്ള ‘വിരാട് 1’ യാന്ത്രിക പായ്ക്കപ്പലിലെ 14 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എഞ്ചിന്‍ തരാറിലായതിനെ തുടര്‍ന്നാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കപ്പല്‍ പ്രവര്‍ത്തനരഹിതമായതോടെ ജീവനക്കാര്‍ സുരക്ഷിതമായി ലൈഫ് റാഫ്റ്റിലേക്ക് മാറുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒമാന്‍ അധികൃതരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിതമായ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിച്ചു വരികയാണ്. രാജ്യാന്തര തലത്തിലുള്ള രക്ഷാപ്രവര്‍ത്തന ചട്ടങ്ങള്‍ പാലിച്ച്, അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള മറ്റ് കപ്പലുകളുടെയും ഒമാന്‍ സുരക്ഷാ സേനയുടെയും സഹായത്തോടെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്ത്യന്‍ എംബസിയും ഒമാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos