Advertisement
Saudi Arabia

സൗദിയിൽ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Published: August 13, 2026
ദമ്മാം:സൗദിയിൽ മൽസ്യബന്ധന ബോട്ടിന് നേരെ കടൽക്കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്.തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മവീരൻ പാക്കിരി (39)യാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘം സഞ്ചരിച്ചിരുന്ന മത്സ്യ ബന്ധന ബോട്ടിന് നേരെയാണ് കടൽ കൊള്ളക്കാരുടെ ആക്രമണമുണ്ടായത്. ബാക്കി മൂന്ന് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച അർധ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഇറാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് വെച്ചാണ് ആക്രമണം നടന്നതെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച മവീരന്റെ മൃതദേഹം ദമ്മം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd
Advertisement

NEWSROOMME VIDEOS

View All Videos