യമൻ തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെ ആക്രമണമെന്ന് ഹൂത്തികൾ; 14 പേരെ രക്ഷപ്പെടുത്തിയെന്നും അവകാശവാദം :അന്വേഷണം നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി
നിലവിലുള്ള സംഘർഷാവസ്ഥ കാരണം കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും, സംഭവത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ വിവിധ കക്ഷികളുമായി ബന്ധപ്പെട്ടുവരികയാണെന്നും എംബസി 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാമെന്നും എംബസി വ്യക്തമാക്കി.
സംഭവത്തിന്റെ സ്വഭാവം, അതിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം, അവരുടെ നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതേസമയം,ചെങ്കടലിലെ യെമൻ തീരത്തിനടുത്തുള്ള യുകാർ ദ്വീപിനടുത്ത് സൗദി സൈന്യം ഇന്ത്യൻ ബോട്ട് ആക്രമണലക്ഷ്യമാക്കിയതായി ഹൂത്തി വക്താവ് യഹ്‌യ സാരിയെ ഉദ്ധരിച്ച് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോട്ടിൽ 14 ഇന്ത്യൻ പൗരന്മാരുള്ളതായും ഹൂത്തി സൈന്യം അവരെ രക്ഷപ്പെടുത്തിയതായും സാരി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക