Advertisement
Saudi Arabia

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

Published: October 08, 2026
റിയാദ് :സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ആവശ്യമായ സാഹചര്യങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പ്രാദേശിക അധികൃതർ ഔദ്യോഗിക മാർഗങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുകയോ പുനഃപ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും വിഎഫ്എസ് വഴിയുള്ള സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ നിർദേശങ്ങളും വിവരങ്ങളും നൽകുമെന്നും എംബസി അറിയിച്ചു. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ നമ്പർ 8002471234 ആണ്.

ഔദ്യോഗിക വിവരങ്ങൾക്കായി എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരണമെന്നും നിർദേശമുണ്ട്. എക്സ്: @IndianEmbRiyadh  
ഫേസ്ബുക്ക്: India in Saudi Arabia  
ഇൻസ്റ്റഗ്രാം: indianembriyadh  
ലിങ്ക്ഡ്ഇൻ: Embassy of India in Riyadh 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos