'വികസിത ഭാരതം' ലക്ഷ്യം; കഴിഞ്ഞ 12 വർഷം കൈവരിച്ചത് ചരിത്ര വളർച്ചയെന്ന് പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ വലിയ സ്വപ്നങ്ങൾ കാണാനും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി ഒന്നിച്ചുപ്രവർത്തിക്കാനും 140 കോടി ജനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.കഴിഞ്ഞ വർഷങ്ങളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ സാധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിരോധ ഉൽപ്പാദനം, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ നിർമാണം, റെയിൽവേ കോച്ചുകളുടെ ഉൽപ്പാദനം എന്നിവയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ലോകത്തിന്റെ മുൻനിരയിലെത്തി.
അടുത്ത 8 വർഷത്തിനുള്ളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് നിർമിക്കും. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തത ഉറപ്പാക്കുന്ന 'ആത്മനിർഭർ ഭാരത്' യാഥാർഥ്യമാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd