Advertisement
Saudi Arabia

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അസ്വീകാര്യം; സൗദി വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ അപലപിച്ചു

Published: October 08, 2026
ന്യൂഡൽഹി :റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു; സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് "തികച്ചും അസ്വീകാര്യമാണെന്ന്" ഇന്ത്യ വ്യക്തമാക്കി.ഒക്ടോബർ 6, 7 തീയതികളിൽ നടന്ന ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബഹ, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.തുടർന്ന്,ബുധനാഴ്ച വൈകീട്ട് നടത്തിയ പ്രത്യാക്രമണത്തിൽ നാല് പ്രവിശ്യകളിലായി ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. 

2014 സെപ്റ്റംബറിൽ തലസ്ഥാനമായ സനയും മറ്റ് പല പ്രവിശ്യകളും ഹൂതികൾ കയ്യടക്കിയതിന് പിന്നാലെ, അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച സർക്കാരിനെ പിന്തുണച്ചുകൊണ്ട് 2015 മാർച്ചിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഇടപെടുകയായിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos