Advertisement
Oman

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് പരിക്ക്,ഇന്ത്യ അപലപിച്ചു

Published: October 06, 2026
ന്യൂഡൽഹി :ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന പനാമ പതാകയുള്ള വാണിജ്യ കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു.തിങ്കളാഴ്ച ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന 'എംടി ഓൺ പീസ്' (MT On Peace - IMO 9893204) എന്ന കപ്പലിനു നേരെ ഒരു പ്രൊജക്റ്റൈൽ (projectile) പതിച്ച്‌ കപ്പലിലുണ്ടായിരുന്ന 17 നാവികരിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.ഇവരിൽ 11 പേരും ഇന്ത്യക്കാരാണെന്ന്  വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.കപ്പലിലെ ആകെ 19 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 17 പേരും ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ ജീവനക്കാരെ രക്ഷപ്പെടുത്തുകയും അവർക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്ത ഒമാൻ അധികൃതർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos