Advertisement
Saudi Arabia

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു,36 പേർക്ക് പരിക്കേറ്റതായും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സ്ഥിരീകരണം

Published: October 07, 2026
ജിദ്ദ :ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബഹ, റിയാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി മിലീഷ്യകൾ നടത്തിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി  സൗദി സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു.അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അൾജീരിയൻ, മൊറോക്കൻ സ്വദേശികളായ രണ്ട് പേർ കൊല്ലപ്പെടുകയും, 28 പേർക്ക് (വിദേശികളും സ്വദേശികളും ഉൾപ്പെടെ) പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്.എട്ട് പേർക്ക് പരിക്കേറ്റു.അബഹയിലുണ്ടായ ആക്രമണത്തിൽ സൗദി പൗരന്മാർക്ക് പുറമെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർക്കാണ് പരിക്കേറ്റത്.ഈ രണ്ട് ആക്രമണങ്ങളിലും വിമാനത്താവളങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും, യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ സംവിധാനത്തെ സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് GACA അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 
Advertisement

NEWSROOMME VIDEOS

View All Videos