Advertisement
Saudi Arabia

സൗദിയിലെ അബഹ വിമാനത്താവളം ആക്രമിച്ചതായി ഹൂതികൾ

Published: October 06, 2026
അബഹ : സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുള്ള അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഹൂതി മിലീഷ്യകൾ അറിയിച്ചു.ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച്,കൃത്യവും നേരിട്ടുള്ളതുമായ ആക്രമണമാണ് നടത്തിയതെന്നും  ആക്രമണത്തെ തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടതായും സൈനിക വക്താവ് യഹ്യ സരീ 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ നൽകിയ പ്രസ്താവനയിൽ അവകാശപ്പെട്ടു.

സൗദി വ്യോമാതിർത്തി ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.അതേസമയം,ആക്രമണം സംബന്ധിച്ച്,സൗദി അറേബ്യ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.

ജാസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെ തിങ്കളാഴ്ച രാത്രി നടത്തിയ ആക്രമണങ്ങളിൽ മൂന്നു പേർക്ക് പരിക്കേറ്റതായി നേരത്തെ സൗദി സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ്പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos