സൗദി അരാംകോ കേന്ദ്രത്തിനും വ്യോമതാവളത്തിനും നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ
മാരിബ് പ്രവിശ്യയ്ക്ക് മുകളിൽ വെച്ച് തദ്ദേശീയമായി നിർമ്മിച്ച സർഫസ്-ടു-എയർ മിസൈൽ ഉപയോഗിച്ച് സൗദി എഫ്-15 (F-15) യുദ്ധവിമാനം വെടിവെച്ചിട്ടെന്ന ഹൂതി സേനയുടെ അവകാശവാദത്തിന് പിന്നാലെയാണ് പുതിയ അവകാശവാദം..കഴിഞ്ഞ ദിവസങ്ങളിൽ യെമനിലുടനീളം സൗദി യുദ്ധവിമാനങ്ങൾ 450-ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അറിയിച്ചു.
ഖാമിസ് മുഷൈത്, തായിഫ് എന്നീ വ്യോമതാവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന എഫ്-15, ടൈഫൂൺ (Typhoon) വിമാനങ്ങൾ തായിസ്, ലഹ്ജ്, അൽ ജൗഫ്, ഹജ്ജ, മാരിബ്, സാദ, അൽ ബൈദ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഈ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർക്ക് ജീവഹാനിയും പരിക്കുകളും സംഭവിച്ചതായും അവർ ആരോപിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4