പുണ്യസ്ഥലങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഹൂതികൾ; മദീനയിലെ പവർ സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി സഖ്യസേന
തൈബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷൻ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചതിതിൽ നിന്ന് ആക്രമണത്തിൽ ഹൂതികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്താനുള്ള ഹൂതികളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അൽ മാലിക്കി പ്രസ്താവനയിൽ ആരോപിച്ചു.
ഹൂതികളെ പ്രതിരോധിക്കാനും വിശുദ്ധ ഹറമുകളെ സംരക്ഷിക്കുന്നതിനും മക്കയിലെയും മദീനയിലെയും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സഖ്യസേന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4