Advertisement
India

എല്ലാം മെസ്സിയുടെ പേരിൽ,റിപ്പോർട്ടർ കമ്പനി സമാഹരിച്ചത് 549.22 കോടി രൂപയെന്ന് കണ്ടെത്തി

Published: September 20, 2026
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 549.22 കോടി രൂപ സമാഹരിച്ചതായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2024 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിലാണ് ചാനലിന്റെ അക്കൗണ്ടുകളിലേക്ക് ഇത്രയും വലിയ തുക ക്രെഡിറ്റായി എത്തിയത്. കമ്പനിക്ക് ലഭിച്ച മൊത്തം തുകയിൽ 212.75 കോടി രൂപ ഗോകുലം ചിറ്റ് ഫണ്ട്, ഹിന്ദുജ ലെയ്‌ലാന്റ് ഗ്രൂപ്പ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയായി എടുത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാഹരിച്ച തുകയിൽ 102 കോടി രൂപ മാത്രമാണ് കമ്പനി ആദായനികുതി, ജിഎസ്ടി റിട്ടേണുകളിൽ വെളിപ്പെടുത്തിയിട്ടുള്ളത്. 234.31 കോടി രൂപയുടെ കൃത്യമായ സാമ്പത്തിക ഉറവിടം വ്യക്തമല്ല. പദ്ധതിയുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കലോ വിദേശത്തേക്ക് പണം കടത്തലോ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. അതിനാൽ കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും കൈമാറാൻ ജിഎസ്ടി എസ്ഐടി തീരുമാനിച്ചു. .
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos