റിയാദിലെ സൗദി അരാംകോ കേന്ദ്രത്തിന് സമീപം തീപിടുത്തമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്
സൗദി അറേബ്യയും ഇറാനെ അനുകൂലിക്കുന്ന യെമനിലെ ഹൂതി വിഭാഗവും തമ്മിലുള്ള സംഘർഷം കൂടിവരുന്ന സാഹചര്യത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്; സൗദി നഗരങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ ശക്തമാക്കിയിട്ടുണ്ട്.യാൻബുവിലെ സൗദി അരാംകോ കേന്ദ്രങ്ങൾക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. തായിഫ്, യാൻബു മേഖലകളിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.