Advertisement
Oman

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് സമീപം സ്ഫോടനം,ജീവനക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

Published: August 03, 2026
മസ്‌കത്ത് : ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് സമീപം സ്ഫോടനം ഉണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു.ഒമാനിലെ ഖസാബിന് വടക്കുകിഴക്കായി ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായാണ് അപകടമുണ്ടായത്.കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും കപ്പലും സുരക്ഷിതമാണെന്ന് UKMTO അറിയിച്ചു.

അതേസമയം, ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഏജൻസിയെ അറിയിക്കണമെന്നും UKMTO നിർദ്ദേശം നൽകി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos