Advertisement
Oman

ഒമാനിലെ സലാലയിൽ അറബിക്കടലിൽ ഭൂചലനം, 4.9 തീവ്രത രേഖപ്പെടുത്തി

Published: July 18, 2026
സലാല : ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാലയില്‍ നിന്ന് ഏകദേശം 239 കിലോമീറ്റര്‍ തെക്കായി അറബിക്കടലില്‍ ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 4:01നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെ കടലിൽ വെച്ചുണ്ടായ ചലനമായതിനാൽ ഒമാനിലെ തീരപ്രദേശങ്ങളിലോ മറ്റ് നഗരങ്ങളിലോ യാതൊരുവിധ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos