Advertisement
Oman

ഒമാനിലും ആക്രമണം,ദുഖമ് തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

Published: March 01, 2026
മസ്കത്ത് : ഒമാനി തുറമുഖമായ ദുഖ്മിനെ ലക്ഷ്യമാക്കി നടന്ന രണ്ട് ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റതായി ഒമാൻ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചുണ്ടായ ആക്രമണത്തിലാണ് തൊഴിലാളിക്ക് പരിക്കേറ്റത്.അതേസമയം, രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങളാണ്  ഇന്ധന ടാങ്കുകൾക്ക് സമീപം പതിച്ചത്.അതിനാൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos