സോഹാറിലെ ഡ്രോൺ ആക്രമണത്തിൽ മരിച്ച രണ്ടുപേരും ഇന്ത്യക്കാർ,പരിക്കേറ്റവരിൽ 10 പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരണം
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഒമാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ അഞ്ച് പേർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ആരുടെയും നില നില ഗുരുതരമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രണ്ടാമത്തെ ഡ്രോൺ സൊഹാറിൽ ജനവാസമില്ലാത്ത തുറസ്സായ സ്ഥലത്താണ് വീണത്. ഇതിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വിവരമറിഞ്ഞയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z