യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് സഖ്യസേന,യെമനിലെ 324 കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്
ഹൂതി മിലീഷ്യകൾക്കെതിരെ കരയിൽ പോരാടുന്ന യെമൻ സായുധ സേനയ്ക്ക് മുഴുവൻ സമയവും വ്യോമപിന്തുണ നൽകുന്നുണ്ടെന്നും അൽ മാലിക്കി വ്യക്തമാക്കി.ഹൂതി കേന്ദ്രങ്ങൾ തകർക്കുന്നതിനൊപ്പം ബാബ് അൽ മൻദാബ് കടലിടുക്കിന് വ്യോമ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും സഖ്യസേന അറിയിച്ചു.
അതേസമയം,ഹോർമുസ് കടലിടുക്കിൽ ഇറാൻ ഇപ്പോഴും ശക്തമായ ഉപരോധം തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ടാങ്കറിനോട് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആവശ്യപ്പെട്ടതിനെത്തുടർന്ന് തിരികെപ്പോകാൻ നിർദ്ദേശം നൽകിയതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) തിങ്കളാഴ്ച അറിയിച്ചു.ഒമാനിലെ ഖസാബിന് വടക്ക് ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്.ഹോർമുസ് കടലിടുക്ക് വഴി വരികയായിരുന്ന ടാങ്കറിനെ IRGC (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ബന്ധപ്പെടുകയും, തിരിച്ചുപോയില്ലെങ്കിൽ ആക്രമണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക