Advertisement
Saudi Arabia

സുരക്ഷാ ഭീഷണി,റിയാദിലെ സ്‌കൂളുകളിൽ ഒരാഴ്ചത്തേക്ക് വിദൂരപഠനത്തിലേക്ക് മാറിയതായി അറിയിപ്പ്

Published: September 27, 2026
റിയാദ്:റിയാദിലെ സ്‌കൂളുകളിൽ ഒരാഴ്ചത്തേക്ക് ക്‌ളാസുകൾ ഓൺലൈൻ പഠനരീതിയിലേക്ക് (remote learning) മാറിയതായി അറിയിപ്പ്.ഇതുസംബന്ധിച്ച്, ഞായറാഴ്ച രക്ഷിതാക്കൾക്ക് ഇമെയിലുകൾ ലഭിച്ചതായി എഎഫ്‌പി (AFP) റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ച മുഴുവൻ സ്കൂളുകൾ അടച്ചിടണമെന്ന് സൗദി അധികൃതർ  അറിയിച്ചതായി ചില രക്ഷിതാക്കൾ AFPയെ അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ തീരുമാനം സംബന്ധിച്ചു ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.  അതേസമയം, ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഹൂതികൾ സൗദി അറേബ്യയ്ക്കു നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കുമിടയിലാണ് ഇത്തരമൊരു തീരുമാനമെന്നതിനാൽ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സൂചന.സൗദി അറേബ്യയെ ലക്ഷ്യമാക്കിയുള്ള ഡ്രോൺ-മിസൈൽ ബാലിസ്റ്റിക് ആക്രമണങ്ങൾ പ്രതിരോധിച്ചതായി സഖ്യസേന അറിയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. 

ഹൂതികൾ സൗദി അറേബ്യയ്ക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിനെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി നേരത്തെ അപലപിച്ചിരുന്നു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഈ ആക്രമണങ്ങളിൽ പരിക്കേറ്റതായും സമിതി ചൂണ്ടിക്കാട്ടി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement