Advertisement
Oman

മസ്‌കത്തിലും സലാലയിലും ബസ് യാത്രയ്ക്ക് ഇനി ക്യാഷ് നൽകേണ്ടതില്ല; ആഗസ്റ്റ് 1 മുതൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം

Published: July 29, 2026
മസ്‌കത്ത് : ബസ് യാത്ര കൂടുതൽ വേഗമേറിയതും സുഗമവുമാക്കാൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി 'മവാസലാത്ത്'. വരുന്ന ഓഗസ്റ്റ് 1 മുതൽ മസ്‌കത്ത്, സലാല നഗരങ്ങളിലെ മവാസലാത്ത് ബസ് സർവീസുകളിൽ പണമായി (Cash) ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ മാത്രമായിരിക്കും ഇനി ടിക്കറ്റുകൾക്കായി ഉപയോഗിക്കാൻ സാധിക്കുക. തങ്ങളുടെ മുഴുവൻ ബസുകളിലും കാർഡുകൾ വഴി യാത്രക്കൂലി അടയ്ക്കാമെന്ന് മവാസലാത്ത് ഈ വർഷം ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.

പ്രധാന നേട്ടങ്ങൾ:
കൃത്യമായ ചില്ലറ കൈവശം കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം.

പേയ്‌മെന്റ് സമയം ലാഭിക്കുന്നത് വഴി സമയബന്ധിതമായ സർവീസ് ഉറപ്പാക്കാം.

യാത്രക്കാർക്കും ഡ്രൈവർമാർക്കും കൂടുതൽ സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം ലഭിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement