Advertisement
Saudi Arabia

ഉംറ തീർത്ഥാടകർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു,ഇന്ന് ജിദ്ദയിൽ നിന്ന് സ്വകാര്യ ചാർട്ടേഡ് വിമാനം സർവീസ് നടത്തും

Published: October 17, 2026
ജിദ്ദ: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു.ഇന്ന്(ശനി) ജിദ്ദയിൽ നിന്ന്  കൊച്ചിയിലേക്ക് സ്വകാര്യ ഗ്രൂപ്പുകളുടെ ചാർട്ടേഡ് വിമാനം സർവീസ് നടത്തും. ചിലർ മറ്റു ജിസിസി രാജ്യങ്ങൾ വഴി കണക്ഷൻ ഫ്‌ളൈറ്റുകളിലും നാട്ടിലേക്ക് മടങ്ങും. ഭൂരിഭാഗം തീർഥാടകർക്കും നിലവിൽ യാത്രക്ക് സൗകര്യമായിട്ടുണ്ട്.

അതേസമയം, സൗദിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദാക്കൽ ഒക്ടോബർ 20 വരെ എല്ലാ റൂട്ടുകളിലും തുടരും. ആകാശ എയർ - റിയാദ് സർവീസ് ഒക്ടോബർ 24 വരെയും ജിദ്ദ സർവീസ് ഒക്ടോബർ 21 വരെയും റദ്ദാക്കും. ഇൻഡിഗോ സർവീസ് റദ്ദാക്കൽ ഒക്ടോബർ 24 വരെ എല്ലാ റൂട്ടുകളിലും തുടരും.

അതേസമയം, ഒക്ടോബർ 17, 18 തീയതികളിൽ ദമ്മാം-മുംബൈ റൂട്ടിൽ സർവീസ് നടത്തുമെന്ന് ഫ്‌ളൈഅദീൽ അറിയിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൗദിയ എയർലൈൻസ് ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ നടത്തുന്നുണ്ടെന്ന് എംബസി അറിയിച്ചു. ദമ്മാം-ലഖ്നൗ റൂട്ടിൽ ഫ്‌ളൈനാസും സർവീസുകൾ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 
Advertisement

NEWSROOMME VIDEOS

View All Videos