ഗൾഫ് യാത്രക്കാർ സൂക്ഷിക്കുക; കസ്കസ് (പോപ്പി സീഡ്) അടങ്ങിയ പലഹാരങ്ങൾ നാട്ടിൽ നിന്ന് കൊണ്ടുവരാറുണ്ടോ?
സഹപ്രവർത്തകർക്കായി ഇന്ത്യയിൽ നിന്ന് 'രസ്കദം' എന്ന പ്രശസ്തമായ മധുരപലഹാരം കൊണ്ടുവന്ന സതീഷ് എന്ന പ്രവാസിയാണ് യു.എ.ഇയിൽ പിടിയിലായത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി കുടുംബം വിദേശകാര്യ മന്ത്രാലയത്തെയും യു.എ.ഇയിലെ ഇന്ത്യൻ എംബസിയെയും സമീപിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഗൾഫിൽ വിലക്ക്?
ഇന്ത്യയിൽ കറികളിലും ഹൽവ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളിലും കസ്കസ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ലഹരിമരുന്നായ കറുപ്പുമായി (Opium Poppy) ബന്ധമുള്ളതിനാൽ ഒമാൻ ഉൾപ്പെടെയുള്ള ജി.സി.സി (GCC) രാജ്യങ്ങളിൽ കസ്കസയ്ക്ക് പൂർണ്ണ വിലക്കോ കർശനമായ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടുണ്ട്.
റോയൽ ഒമാൻ പോലീസിന്റെ മാനദണ്ഡമനുസരിച്ച് നിരോധിത ലഹരിവസ്തുക്കളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്. അതിനാൽ ഇവ കൈവശം വെക്കുന്നതും വിദേശത്തുനിന്ന് കൊണ്ടുവരുന്നതും കടുത്ത നിയമനടപടികൾക്കും ജയിൽശിക്ഷയ്ക്കോ പിഴയ്ക്കോ കാരണമായേക്കാം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഇന്ത്യയിൽ നിയമവിധേയമായ പല ഭക്ഷ്യവസ്തുക്കളും മറ്റ് രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടതായിരിക്കാം.അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന പിഴവുകൾ പോലും വലിയ നിയമസങ്കീർണ്ണതകൾക്ക് വഴിവെക്കാം.
അന്താരാഷ്ട്ര യാത്രകൾക്ക് മുൻപ് അതത് രാജ്യങ്ങളിലെ കസ്റ്റംസ് നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് അനാവശ്യമായ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.(കടപ്പാട് :ടൈംസ് ഓഫ് ഒമാൻ)
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd