تذاكر مواجهة الأخضر والكويت ????????????????
— الاتحاد السعودي لكرة القدم (@saudiFF) September 21, 2026
???? اليوم وغدًا الثلاثاء
⏰ من 4:30 حتى 11:30 مساءً
???? فندق هوليداي إن بوابة جدة#هذا_الأخضر https://t.co/tIyb57uOsL
സൗദി ദേശീയ ദിനമായ ബുധനാഴ്ച(നാളെ) അൽ ഇൻമ സ്റ്റേഡിയത്തിൽ (The Jewel) നടക്കുന്ന ഉൽഘാടന മത്സരത്തിൽ സൗദി അറേബ്യ കുവൈത്തിനെ നേരിടും.ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റു നിരക്കിനെ ചൊല്ലി നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സാധാരണ ടിക്കറ്റുകൾക്ക് 45 മുതൽ 120 സൗദി റിയാൽ വരെയും പ്രീമിയം ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കുമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.ഈ നിരക്കുകൾ സോഷ്യൽ മീഡിയയിൽ സൗദി ആരാധകരിൽ നിന്ന് കടുത്ത വിമർശനമാണ് നേരിട്ടത്.പ്രത്യേകിച്ച് മാസാവസാനത്തോടടുക്കുമ്പോൾ ഇത്ര വലിയ ടിക്കറ്റ് നിരക്കുകൾ താങ്ങാൻ കഴിയില്ലെന്ന വിമർശനമാണ് പലരും ഉന്നയിച്ചത്.മുൻനിര സീറ്റുകൾക്ക് 127 സൗദി റിയാലും മൂലകളിലെ സീറ്റുകൾക്ക് 102 റിയാൽ,ഗോൾ പോസ്റ്റിന് പിന്നിലെ സീറ്റുകൾക്ക് 75 റിയാൽ എന്നിങ്ങനെയായിരുന്നു നിരക്കുകൾ. ടിക്കറ്റ് നിരക്ക് പരമാവധി 50 റിയാലിൽ പരിമിതപ്പെടുത്തണമെന്നായിരുന്നു പലരുടെയും ആവശ്യം.
അതേസമയം,ഇപ്പോൾ ആരാധകർക്ക് സൗജന്യമായി മത്സരം കാണാൻ അവസരം ഒരുക്കിയതായി സൗദി മാധ്യമപ്രവർത്തകനായ ഖാലിദ് അൽ ഒല്യാൻ റിപ്പോർട്ട് ചെയ്യുന്നത്. 30,000-ത്തിലധികം ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണെന്നും ഉദ്ഘാടന മത്സരവും സൗദി ദേശീയ ദിനവും ഒരേ ദിവസമായതിനാൽ, ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സൗദി ദേശീയ ടീം ആരാധകരുടെ ഔദ്യോഗിക ചാനൽ വഴി സൗജന്യ ടിക്കറ്റുകൾക്കായുള്ള രജിസ്ട്രേഷനും തുടങ്ങിയിട്ടുണ്ട്.സൗദിയിലെ കാലിയാരാധകർക്ക് 'ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ്' (Holiday Inn Jeddah Gate) വഴി സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാം. സെപ്റ്റംബർ 22-ന് പ്രാദേശിക സമയം വൈകുന്നേരം 4:30 മുതൽ രാത്രി 11:30 വരെയാണ് ടിക്കറ്റ് വിതരണം നിശ്ചയിച്ചിരിക്കുന്നത്.കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം (അൽ-ഇൻമ സ്റ്റേഡിയം), പ്രിൻസ് അബ്ദുള്ള അൽ-ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയം എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 6 വരെ ജിദ്ദയിൽ നടക്കുന്ന ഗൾഫ് കപ്പിൽ എട്ട് ടീമുകൾ 15 മത്സരങ്ങളിലായി മാറ്റുരയ്ക്കും. ഏറ്റവും കൂടുതൽ തവണ (10) ഗൾഫ് കിരീടം സ്വന്തമാക്കിയ രാജ്യം കുവൈത്താണ്. ആതിഥേയരായ സൗദി അറേബ്യ മൂന്ന് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4