Advertisement
Oman

ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

Published: June 10, 2026
മസ്‌കത്ത്: ആലപ്പുഴ കൃഷ്ണപുരം സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. ഒമാനിലെ അൽ ബത്താഷി എൻജിനീയറിങ് ആൻഡ് സർവീസസ് എൽ.എൽ.സി പാർട്ണറും ആർകിടെക്റ്റുമായ ദീപു ദിലീപ് കുമാർ (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ 1.30 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. 50 വർഷത്തോളമായി ഒമാനിലുള്ള  വ്യവസായിയും അൽ ബത്താഷി സ്ഥാപകനും സാമൂഹിക പ്രവർത്തകനും ജി.ഡി.പി.എസ് ഒമാൻ രക്ഷാധികാരിയുമായ കൃഷ്ണപുരം സൗത്ത് കൊച്ചുമുറി പട്ടത്തിൽ വീട്ടിൽ ദിലീപ് കുമാർ സദാശിവന്റെയും ഭാര്യ ലൈലാമണിയുടെയും മകനാണ്. മസ്‌കത്തിൽതന്നെയാണ് ദീപു പഠിച്ചു വളർന്നത്. റൂവി എം.ബി.ഡി ഏരിയയിലായിരുന്നു താമസം. ഭാര്യ രേണു സുദർശൻ കൗല ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനാണ്. മസ്‌കത്തിൽ വിദ്യാർഥിനിയായ ദിയ ഏക മകളാണ്. സഹോദരി: ദീപ്തി ദിലീപ് കുമാർ (സൗദി അറേബ്യ). മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub

YOU MAY LIKE

View All Oman
Advertisement