ഒമാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് ആലപ്പുഴ സ്വദേശി മരിച്ചു
ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീർ, കളിക്കളത്തിൽ വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയും സി.പി.ആറും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 14 വർഷമായി ഒമാനിൽ ജോലി ചെയ്തുവരികയായിരുന്ന ഷബീർ, 'ഇലക്ട്രോമാൻ എൽ.എൽ.സി'യിലെ ജീവനക്കാരനായിരുന്നു.ഭാര്യയും മകനും അടങ്ങുന്ന കുടുംബം അദ്ദേഹത്തോടൊപ്പം മസ്കത്തിലാണുള്ളത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd