Advertisement
India

സാബു എം. ജേക്കബ് ചതിച്ചു; ട്വന്റി-20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ

Published: July 28, 2026
കൊച്ചി: ട്വന്റി-20 രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജി വെച്ചതായി ചലച്ചിത്ര പ്രവർത്തകനും മുൻ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. പാർട്ടി ചെയർമാൻ സാബു എം. ജേക്കബിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് അഖിലിന്റെ പിന്മാറ്റം. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും സാബു എം. ജേക്കബുമായി ഇനി മുന്നോട്ട് പോകാനാകില്ലെന്നും അഖിൽ മാരാർ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചതായി അഖിൽ മാരാർ പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ഉറപ്പായിരുന്നിട്ടും അവസാന നിമിഷം സീറ്റ് നിഷേധിക്കുകയായിരുന്നു.

താൻ ഫോൺ വിളിച്ചാൽ പോലും സാബു എം. ജേക്കബ് എടുക്കാറില്ലെന്നും പാർട്ടിയിൽ കൃത്യമായ ആശയവിനിമയമോ പ്രവർത്തന സ്വാതന്ത്ര്യമോ ലഭിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് അഖിൽ മാരാർ ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos