Advertisement
India

ബാബാ രാംദേവിനെ'മലർത്തിയടിച്ച് അഭിജിത് ദീപ്‌കെ,കങ്കണയ്ക്കും മറുപടി

Published: July 30, 2026
ന്യൂ ഡൽഹി :നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ വിമർശിച്ച യോഗഗുരു ബാബാ രാംദേവിനും ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനും ശക്തമായ ഭാഷയിൽ മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. വിദ്യാർത്ഥികളുടെ ഭാവി ഓർത്ത് വ്യാകുലപ്പെടുന്നതിന് പകരം സ്വന്തം കമ്പനിയായ പതഞ്ജലിയുടെ തകർച്ച ഒഴിവാക്കാൻ ബാബാ രാംദേവ് ശ്രദ്ധിച്ചാൽ മതിയെന്ന് ദിപ്കെ പരിഹസിച്ചു.

"പതഞ്ജലി പൂട്ടേണ്ടി വരും, ജെൻ-സിക്ക് കാര്യങ്ങളറിയാം"

പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാംദേവിനുള്ള മറുപടി. "നിങ്ങൾ നിർമിക്കുന്ന പതഞ്ജലി ഉൽപ്പന്നങ്ങളിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയതാണ്. രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കൂ. രാജ്യത്തെ സംസ്കാരവും ജനാധിപത്യവും എങ്ങനെ സംരക്ഷിക്കണമെന്ന് ഇവിടുത്തെ 'ജെൻ-സി' (Gen-Z) തലമുറയ്ക്ക് കൃത്യമായി അറിയാം. അല്ലെങ്കിൽ പതഞ്ജലി ഉടൻ അടച്ചുപൂട്ടേണ്ടി വരും," ദിപ്കെ മുന്നറിയിപ്പ് നൽകി.

കങ്കണ റണാവത്തിന്റെ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "ഗൗരവമുള്ള ഏതെങ്കിലും രാഷ്ട്രീയക്കാർ സംസാരിക്കുകയാണെങ്കിൽ പ്രതികരിക്കാം. അല്ലാതെ പാർട്ട് ടൈം രാഷ്ട്രീയക്കാർക്ക് മറുപടി നൽകാൻ താല്പര്യമില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

'വിദേശ ഫണ്ടിങ് ആരോപണം ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയം'

സി.ജെ.പി നടത്തുന്ന സമരങ്ങൾക്ക് വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെയും ദിപ്കെ തള്ളിപ്പറഞ്ഞു. രാജ്യത്തേക്ക് അത്തരത്തിൽ അനധികൃതമായി വിദേശ ഫണ്ട് ഒഴുകുന്നുണ്ടെങ്കിൽ അത് സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വലിയ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെയും ദിപ്കെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ബലാത്സംഗ കേസ് പ്രതികളെ പ്രശംസിക്കുന്ന വ്യക്തിയെയാണ് പ്രധാനമന്ത്രി വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കുൽദീപ് സെൻഗാറിനെപ്പോലുള്ളവരെ സംരക്ഷിക്കുകയും റാം റഹീമിന് ഇടയ്ക്കിടെ പരോൾ അനുവദിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos