Advertisement
Saudi Arabia

ഇറാൻ-ഹൂതി ആക്രമണങ്ങൾക്ക് തടയിടാൻ സൗദി;മാരകശേഷിയുള്ള ബോംബുകൾ ഉൾപെടെ 5 ബില്യൺ ഡോളറിന്റെ ആയുധക്കരാറിന് യുഎസ് അനുമതി

Published: September 05, 2026
വാഷിംഗ്ടൺ : സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളർ വിലവരുന്ന ബോംബുകൾ ഉൾപ്പെടെയുള്ള ആയുധവില്പനയ്ക്ക് അമേരിക്ക അനുമതി നൽകി.വിനാശകാരിയായ ബോംബുകൾക്ക് പുറമെ, ഗൈഡൻസ് കിറ്റുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നതിനാണ് വെള്ളിയാഴ്ച അനുമതി നൽകിയത്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങൾക്കിടെ സൗദി അറേബ്യ പലതവണ ആക്രമണങ്ങൾക്ക് വിധേയമായ സാഹചര്യത്തിലാണ് നടപടി. 

"നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രാദേശിക ആക്രമണങ്ങൾ നേരിടാൻ ഇതിലൂടെ കഴിയും. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, രാജ്യത്തിന്റെ ആഭ്യന്തര പ്രതിരോധം ശക്തിപ്പെടുത്താനും, യുഎസ് സൈന്യവും ഗൾഫ് മേഖലയിലെ മറ്റ് സഖ്യകക്ഷികളും തമ്മിൽ യോജിച്ച് പ്രവർത്തിക്കാനുമുള്ള ശേഷി മെച്ചപ്പെടുത്താൻ ഈ വിൽപ്പന സഹായിക്കും,"യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വർഷം ആദ്യം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ, ഇറാൻ സൈന്യവും യെമനിലെ ഇറാൻ-പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയ്ക്കുനേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്.
സൗദിക്ക് ബോംബുകൾ വിൽക്കാനുള്ള നിർദേശം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ടെങ്കിലും യുഎസ് നിയമനിർമ്മാതാക്കളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd
Advertisement

NEWSROOMME VIDEOS

View All Videos