ഹൂതികളെ നേരിടാൻ സൗദിഅറേബ്യ ഇസ്രായേലിന്റെ സഹായം തേടണമെന്ന് ഡൊണാൾഡ് ട്രംപ്
ഹൂതികളെ നേരിടുന്നതിൽ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം റിയാദ് സ്വീകരിക്കണോ എന്ന ചോദ്യത്തിന്, "അതെ, തീർച്ചയായും സ്വീകരിക്കണം. ഇസ്രായേൽ സൗദി അറേബ്യയ്ക്ക് വലിയ സഹായമാണ് നൽകിയിട്ടുള്ളത്" എന്ന് ട്രംപ് മറുപടി നൽകി.സൗദി അറേബ്യയുമായുള്ള തന്റെ ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, സൗദി അറേബ്യയുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും സൗദി അറേബ്യയുടെ കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.
സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സാധ്യത വീണ്ടും ചർച്ചാവിഷയമായേക്കാമെന്നും, മുൻപെങ്ങത്തേക്കാളും കൂടുതൽ അതിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.ഹൂതി ആക്രമണങ്ങളും സൗദി അറേബ്യ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്ന പ്രാദേശിക സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ പരാമർശങ്ങൾ വരുന്നത്.
ഹൂതികൾക്കെതിരായ സൈനിക നീക്കത്തിൽ പങ്കാളിയാവാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സഹായം വാഗ്ദാനം ചെയ്തതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ,സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക