Advertisement
Saudi Arabia

യമനിൽ ചോരപ്പുഴ ഒഴുകുന്നു,വീടിന് നേരെയുണ്ടായ സൗദി വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Published: October 06, 2026

സൻആ : യമനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹജ്ജയിലെ ഒരു വീട് ലക്ഷ്യമാക്കി സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടതായി 'പ്രസ്സ് ടിവി' റിപ്പോർട്ട് ചെയ്തു.ഹൂതികളുടെ ആക്രമണത്തെ തുടർന്ന്  യമനിലെ വിവിധ മേഖലകളിൽ സൗദിസഖ്യസേന കടുത്ത ആക്രമണങ്ങൾ തുടരുകയാണ്. 

ഹരാദ് ജില്ലയിലെ ഉം അൽ-ദാഹി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ തകർന്ന ഒരു പാർപ്പിട സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-മസീറ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.മാതാപിതാക്കളും 3-നും 8-നും ഇടയിൽ പ്രായമുള്ള അവരുടെ നാല് ചെറിയ കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ് കുടുംബത്തിൽ അവശേഷിക്കുന്നത്.

വടക്കൻ യെമനിലെ തന്ത്രപ്രധാനമായ ഗതാഗത മാർഗമെന്നനിലയിൽ ഹജ്ജ പ്രവിശ്യ പലതവണ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.ഇതിനിടെ,തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായിസിലെ സാലാ (Sala) മേഖലയിൽ സൗദി യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റതായി യെമൻ പൊതുജനാരോഗ്യ-ജനസംഖ്യാ മന്ത്രാലയ വക്താവ് ഡോ. അനീസ് അൽ-അസ്ബാഹി അറിയിച്ചു.

സൗദി പിന്തുണയുള്ള സായുധ സംഘങ്ങളുടെ താവളങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ  നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് വിമതർ കൊല്ലപ്പെടുകയും നിരവധി സൈനിക വാഹനങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തു.തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായിസിലെ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്.യെമനിൽ കഴിഞ്ഞ 12 വർഷമായി തുടരുന്ന  ഉപരോധത്തിന് മറുപടിയായി, സൗദി അറേബ്യയ്‌ക്കെതിരെ സമുദ്ര ഉപരോധം ഏർപ്പെടുത്തുന്നതായി ജൂലൈ 20-ന് സനയിലെ ഇറാൻ പിന്തുണയുള്ള സർക്കാർ പ്രഖ്യാപിച്ചിരുന്നു.തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു പാവ സർക്കാരിനെ പുനഃസ്ഥാപിക്കുക എന്ന പ്രാഥമിക ലക്ഷ്യം കൈവരിക്കുന്നതിൽ സൗദി അറേബ്യ പരാജയപ്പെട്ടതായി ഹൂതിവിമത വിഭാഗം അവകാശപ്പെട്ടു..
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക


 
Advertisement

NEWSROOMME VIDEOS

View All Videos