സൗദിയിലെ ഊർജ്ജകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം,പലയിടത്തും തീപിടുത്തമുണ്ടായതായി റിപ്പോർട്ട്,ഊർജ്ജകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു
ആക്രമണങ്ങളെത്തുടർന്ന് പലയിടത്തും തീപിടുത്തമുണ്ടാവുകയും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കാനും സ്ഥലങ്ങൾ സുരക്ഷിതമാക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും പ്രത്യേക സംഘങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിൽ പൗരന്മാർക്കും താമസക്കാർക്കും വിവിധ തോതിലുള്ള പരിക്കുകൾ സംഭവിച്ചതായും, തുടർനടപടികൾ പുരോഗമിക്കുന്നതിനിടെ അവർക്ക് ചികിത്സ ലഭ്യമാക്കിവരികയാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ ആഘാതം നേരിടുന്നതിനും, ഊർജ്ജകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയും ജീവനക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.അതേസമയം,ആക്രമണത്തിന് പിന്നിൽ ആരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4